September 12, 2026

ഏലപ്പാറയിൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ഇടുക്കി ഏലപ്പാറയിൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച്ചയിലധികം പഴക്കമുള്ള മൃതദേഹത്തിൽ ശരീര ഭാഗങ്ങൾ അഴുകിയ നിലയിലാണ്. മേമലയ്ക്ക് സമീപം സ്വകാര്യ സ്ഥലത്തിനോട് ചേർന്ന വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവിടെ കാട് വെട്ടാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പീരുമേട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

error: Content is protected !!