October 28, 2026

വണ്ടിപ്പെരിയാറിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല സ്വദേശി അന്തോണി രാജ് അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ എട്ടു വയസ്സുകാരിയെ  പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല  സ്വദേശി അന്തോണി രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയെ സംഭവംസ്‌ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. . ആസ്സാം സ്വദേശികളായ തോട്ടം  തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ബുധനാഴ്ച  രാത്രിയാണ് സംഭവം നടന്നത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ താമസിക്കുന്ന ആസ്സാം സ്വദേശികളായ കുടുംബത്തെ കാണാൻ പോയി. ഈ സമയം കുട്ടിയുടെ അടുത്തെത്തിയ അന്തോണിരാജ് പീഡിപ്പിച്ചെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് പോലീസെത്തി അന്തോണിരാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പ്രതിയെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.

error: Content is protected !!