September 12, 2026

മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു, സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിംഗ്.

ഇടുക്കി: മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന്, ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് വൈദ്യുത വിതരണത്തില്‍ പ്രതിസന്ധി. സാങ്കേതിക തടസ്സത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കെഎസ്‌ഇബി അറിയിച്ചു.
സംസ്ഥാനത്തെ ഏതാനും ഫീഡറുകളില്‍ താത്കാലിക തടസ്സം ഉണ്ടാകുകയും ഇന്നല രാത്രി, ഒന്നര മണിക്കൂറോളം സംസ്ഥാനത്ത് ഭാഗിക ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു.
പ്രശ്നം പരിഹരിക്കാനായി കൂടുതല്‍ തെര്‍മല്‍ വൈദുതി സംസ്ഥാനത്തേക്ക് എത്തിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്

error: Content is protected !!