September 12, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയെന്ന കേസിൽ പ്രതിയെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ സ്വദേശി ജോൺ ജെയിംസാണ്‌ പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം അവസാനമാണ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കുമളി പോലീസിൽ പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി ജോൺ ജെയിംസും നാട്ടിൽ ഇല്ലെന്ന് കണ്ടെത്തി. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും ബാംഗ്ലൂരുവിൽ ഉണ്ടെന്ന് ബോധ്യമായി. കുമളി പോലീസ് ഇവിടെ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്ക് എതിരെ കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!