September 13, 2026

കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ . കുമളി സ്വദേശി മനുവിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് പ്രതിയായ മനു പ്രായപൂർത്തിയാകാത്ത 13 കാരി പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. മദ്യപിച്ച് എത്തിയ പ്രതി പെൺകുട്ടിയുടെ വീട്ടിൽ എത്തി വാതിൽ തള്ളി തുറന്ന് അകത്തു കയറിയശേഷം കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ബഹളം ഉണ്ടാക്കി ഇറങ്ങിയോടി അയൽപക്കത്തെ വീട്ടിൽ ഓടിക്കേയറി അയൽവാസികൾ ചേർന്ന് മനുവിനെ പിടികൂടി വിവരം പോലീസിൽ അറിയിച്ചു. കുമളി പോലീസ് സ്ഥലത്തെത്തി പോക്സോ നിയമപ്രകാരം മനുവിനെതിരെ കേസ് എടുത്തു. പ്രതി മുൻപും സമാനമായ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടന്ന് പോലീസ് അറിയിച്ചു.

error: Content is protected !!