September 13, 2026

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടാന്‍ സാധിക്കില്ല; സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്നും സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൊവിഡ് വ്യാപനം മൂലം സംസ്ഥാനത്ത് അനൂവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 29% വരെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 29% എത്തിയ ടിപിആര്‍ ഇണ് ഇപ്പോള്‍ കുറഞ്ഞ് 10 % ലെത്തിയത്.പക്ഷെ ഇപ്പോള്‍ കുറയാതെ നില്‍ക്കുന്നു. തന്നെയുമല്ല മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. രോഗകളുടെ എണ്ണം കുറഞ്ഞതനുസരിച്ച് മരണം കുറഞ്ഞില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

error: Content is protected !!