September 12, 2026

കുമളിയില്‍ മദ്യലഹരിലായിരുന്ന യുവാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ക്രൂരമായ മര്‍ദിച്ചതായി പരാതി. മണിക്കൂറുകളോളം വിദ്യാര്‍ഥികളെ മോട്ടോര്‍ പുരയില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്. അവശാരായ ഇവരെ അക്രമി സംഘം വിട്ടയച്ചു.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പെണ്‍ സുഹൃത്തുമായി സംസാരിച്ചു നിന്ന പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ അഞ്ചംഗ സംഘം പെണ്‍ കുട്ടിയെ പറഞ്ഞു വിട്ട ശേഷം സമീപത്തെ മോട്ടോര്‍ പുരയില്‍ വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മണിക്കൂറുകളോളം വിദ്യാര്‍ഥികളെ മോട്ടോര്‍ പുരയില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്.മുഖത്തും, പുറത്തും മര്‍ദ്ധനമേറ്റതിന്റെ പാടുകളുണ്ട്.
വീട്ടില്‍ നിന്നും വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ചപ്പോള്‍ മര്‍ദന വിവരം പുറത്ത് പറയാതിരിക്കാന്‍ അക്രമി സംഘം ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറഞ്ഞു.മര്‍ദ്ധനമേറ്റ വിദ്യാര്‍ത്ഥികള്‍ കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംഭവത്തില്‍ വിദ്യാർത്ഥികൾ കുമളി പോലീസില്‍ പരാതി നല്‍കി.

error: Content is protected !!