October 28, 2026

ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാനെത്തിയ രണ്ട് യുവാക്കളെ കാണാതായി.

ഉപ്പുതറ: ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ ഉപ്പുതറ കാക്കത്തോട് കെട്ടുചിറക്ക് സമീപം ഒഴുക്കൻ പാറയിൽ മീൻ പിടിക്കാനെത്തിയ മൂന്ന് യുക്കാക്കളിൽ രണ്ട് പേരെ ജലാശയത്തിൽ കാണാതായി.മാട്ടുതാവളം കുമ്മിണിയിൽ ജോയിസ് (31) ഇല്ലിക്കൽ മനേഷ് (31) എന്നിവരെയാണ് ജലാശയത്തിൽ കാണാതായത്. ഒപ്പമുണ്ടായിരുന്നത് മാണിക്ക കത്ത് രതീഷ് (31) ആയിരുന്നു. ഇന്നലെ 5.30 ഓടെയാണ് സംഭവം ഉണ്ടായത്. ജലാശയത്തിൻ്റെ സൈഡിൽ നിന്ന് വല വീശുന്നതിനിടയിൽ ജോയിസ് കാൽ വഴുതി വെള്ളത്തിൽ വീണു. സുന്നുത്ത് വെള്ളത്തി താഴുന്നത് കണ്ട് മനേഷ് രക്ഷപെടുത്താൻ ജലാശയത്തിലേക്ക് ചാടുകയായിരുന്നു. മനേഷിന് ഇടയിൽ രക്ഷപെടാൻ അവസരം ഉണ്ടായിരുന്നുവെങ്കിലും സുഹൃത്തിനെ രക്ഷിക്കാൻ വീണ്ടും നീന്തുകയും തുരുവരും വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രതീഷ് ബഹളം വെച്ചപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ തിരച്ചിൽ ആരം ഭി ച്ചു. ജലാശയത്തി നല്ല നീരൊഴുക്കും മഴയുമുണ്ടായിരുന്നു. വാഹനം എത്താത്ത പ്രദേശമായതിനാൽ പോലീസിനും ഫയർഫോഴ്സിനും വനപാലകർക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടേണ്ടി വന്നു. രാത്രി 7.30 ഓടെ ഫയർഫോഴ്സ് എത്തി തിരച്ചിൽ ആരംഭിച്ചു.

You may have missed

error: Content is protected !!