September 12, 2026

എല്ലാ വാർഡിലും അഞ്ച് ഓക്സി മീറ്റർ എന്ന പഞ്ചായത്തിന്റെ പദ്ധതിയിൽ പങ്കാളികളായി തേക്കടി റോട്ടറി ക്ലബ്ബ്. പത്ത്  ഓക്സിമീറ്ററുകൾ പഞ്ചയത് പ്രസിഡന്റ്‌  ശാന്തി ഷാജിമോന് കൈമാറിയാണ് പദ്ധതിയുടെ ഭാഗമായത്.

പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാ വാർഡിലും അഞ്ച് ഓക്സി മീറ്റർ എന്ന പഞ്ചായത്തിന്റെ പദ്ധതിയിൽ പങ്കാളികളായി തേക്കടി റോട്ടറി ക്ലബ്ബ്. പത്ത് ഓക്സി മീറ്ററുകളാണ് പെരിയാർ ഹോസ്പിറ്റലിൽ ആരംഭിച്ച സി.എഫ്.എൽ.ടി.സി. സെന്ററിൽ നടന്ന ചടങ്ങിൽ നൽകിയത്.
റോട്ടറി ക്ലബ്‌ തേക്കടി പ്രസിഡന്റ്‌ എം. എൻ. ഷാജി, ഓക്സിമീറ്ററുകൾ പഞ്ചയത് പ്രസിഡന്റ്‌  ശാന്തി ഷാജിമോന് കൈമാറിയാണ് പദ്ധതിയുടെ ഭാഗമായത്.
ചടങ്ങിൽ ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി. എം സിദ്ധിഖ്, മെമ്പർമാരായ നോളി ജോസഫ്, രജനി, റോട്ടറി ക്ലബ്‌ മുൻ എ.ജി. ബിജു സി.എസ്, പഞ്ചായത്ത് സെക്രട്ടറി കെ. സെൻകുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോസ് കെ. എ, ഡോ.ആഷിക് ജെയിംസ്, ഡോ.അഞ്ജലി, ഹെഡ് നേഴ്സ് രജനി, സിദ്ധ ഡോക്ടർ നീതു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!