September 13, 2026

കുമളി എക്സൈസ് ചെക്ക്പോസ്റ്റ് വഴി ഇൻവേർഡർ വാഹനത്തിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2.7 ലിറ്റർ മദ്യം പിടികൂടി. വഴ വീട് കറുവാക്കുളം സ്വദേശി ഈശ്വരനാണ് എക്സൈസിന്റെ പിടിയിലായത് .

തമിഴ് നാട്ടിൽ നിന്നും വാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ 2.7 ലിറ്റർ മദ്യം കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയിൽ പിടികൂടിയത്. കറുവാക്കുളം സ്വദേശി ഈശ്വരനാണ് പിടിയിലായത്.
കറുവാക്കുളത്ത് വിൽപ്പന നടത്തുവാനാണ് മദ്യം കൊണ്ട് വന്നതെന്ന് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു. മദ്യശാലകളെല്ലാം അടഞ്ഞ് കിടക്കുന്നതിനാൽ ഒരു ക്വാർട്ടർ കുപ്പി മദ്യം 500 മുതൽ 700 രൂപ വരെയാണ് ഈടാക്കുന്നതെന്ന് പ്രതി സമ്മതിച്ചു . കേസിന്റെ കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ വണ്ടിപ്പെരിയാർ എക്സൈസ് റെയിഞ്ചാ ഫീസിലേയ്ക്ക് കൈമാറി.
എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയ്, പ്രിവന്റീവ് ഓഫീസർമാരായ രവി വി., രാജ്കുമാർ ബി., സജിമോൻ ജി. തുണ്ടത്തിൽ, സേവ്യർ പി.ഡി. സിവിൽ എക്സൈസ് ഓഫീസർ അനീഷ് റ്റി.എ. നദീർ കെ.ഷംസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്ത്വം നല്കി.

error: Content is protected !!