September 12, 2026

ഏലം കർഷകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ സീനിയർ ക്ലർക്ക് അറസ്റ്റിൽ. കുമളി പഞ്ചായത്തിലെ ക്ലർക്ക് അജികുമാറിനെയാണ് പതിനായിരം രൂപയുമായി വിജിലൻസ് അറസ്റ്റ് ചെയ്‍തത്

ചെങ്കര സ്വദേശിയായ ഏലം കർഷകൻ വിജയകുമാറിൻ്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന. ഏലതോട്ടത്തിൽ നിർമ്മിച്ച പമ്പ് ഹൗസിന് കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ക്ലർക്ക് അജികുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. ആകെ 15000 രൂപ ആവശ്യപ്പെടുകയും 5000 രൂപ മൂന്നു ദിവസം മുൻപ് കൈപറ്റുകയും ചെയ്തു. വിജിലൻസ് നിർദേശ പ്രകാരം പരാതികാരൻ നൽകിയ മഷി പുരട്ടിയ നോട്ടുകൾ സ്വീകരിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ച ഉദ്യോഗസ്ഥനാണ് അജികുമാർ. പ്രതിയെ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

error: Content is protected !!