September 12, 2026

ഇന്ത്യൻ സീനിയർ ചേമ്പർ തേക്കടി ലീജിയൻ വാർഷിക സമ്മേളനവും കുടുംബ സംഗമവും തേക്കടി ലേക്ക് ഷോർ ഇൻ ഹോട്ടലിൽ വെച്ച് നടന്നു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ പരിപാടി ഉത്ഘാടനം ചെയ്തു

ഇൻഡ്യൻ ചേംമ്പർ തേക്കടി ലീജിയൻ വാർഷിക   സമ്മേളനവും കുടുംബ സംഗമവും തേക്കടി ലേക്ക് ഷോർ ഇന്നിൽ വച്ചു നടന്നത്.
ലീജിയൻ പ്രസിഡന്റ് അഡ്വ.ജയൻ ജേസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ  ഉത്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡൻറ് ടി.സി. ദേവസ്യ ലിജിയൻ പുതിയ അംഗങ്ങളെ ബാഡ്ജജ്  ധരിപ്പിച്ച്  ഐ.എസ്.സി. അംഗങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു.  . ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി  ചെയർമാൻ രാരിച്ചൻ നീറണാകുന്നേൽ ,   ബ്ലോക്ക്  പഞ്ചായത്ത് അംഗം ഷാജി  പെെനാടത്ത്   ചെയർ   പേഴ്സൺ ലിസമ്മ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യൂ ,ഗ്രാമ പഞ്ചായത്ത സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം.സിദ്ധിക് , ചെയർ പേഴ്സൺ മാരായ  നോളി ജോസഫ് , രജനി ബിജു എന്നിവരെ  ഐ.എസ്.സി യുടെ  സ്നേഹോപ ഹാരമായി  മെമെന്റോ നൽകി സ്വീകരിച്ചു.   പത്രപ്രവർത്തന രംഗത്ത് മുപ്പത്തിരണ്ടു  വർഷമായി പ്രവർത്തിക്കുന്ന മംഗളം ലേഖകൻ ജോയി വി. ഇരുമേടയെ  ചടങ്ങിൽ ആദരിച്ചു.    .  കെ.രാജൻ , ജയിംസ് തകടിപുറം,   എം.എൻ. ഷാജി,   ടി.എസ്. ലാലു തിരുനിലത്ത്, വി.ഡി. ജോയി, ഉദയകുമാർ , എന്നിവർ പ്രസംഗിച്ചു.

error: Content is protected !!