October 28, 2026

ആനക്കൊമ്പുകളുമായി നാലുപേർ പിടിയിൽ;

IMG-20261028-WA0020

കുമളി: വിൽപനയ്ക്കായി തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച നാല് ആനക്കൊമ്പുകളുമായി നാലുപേരെ തമിഴ്‌നാട് വനപാലകർ അറസ്റ്റ് ചെയ്തു. തേനി കമ്പം മുത്തുരാമലിംഗം തെരുവിൽ കൃഷ്ണപ്രഭു (42), മധുര സ്വദേശികളായ അണ്ണമരാജ (53), വാസുദേവൻ (53), ആനമലയൻപ്പെട്ടി സ്വദേശി വിജയൻ (42) എന്നിവരാണ് അറസ്റ്റിലായത്.

കമ്പം റേഞ്ച് ഓഫിസർ ദീനദയാളന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പുകൾ കേരളത്തിലേക്ക് കടത്താൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്പം ബൈപാസ് റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് രണ്ട് ആഡംബര കാറുകളിലായി എത്തിയ പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആനക്കൊമ്പുകൾ എവിടെനിന്ന് ലഭിച്ചതാണെന്നും കടത്തിനു പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്ന് വനപാലകർ അറിയിച്ചു.

error: Content is protected !!