മാല നിര്‍മ്മിക്കുന്ന മുത്തുകള്‍ ചേര്‍ത്ത് വെച്ച് രാഷ്ട്രപിതാവിന്റെ മനോഹരമായൊരു ചിത്രം തയ്യാറാക്കിയിരിക്കുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഗൗരി പാര്‍വ്വതി.
കറുപ്പും വെളുപ്പും നിറങ്ങളിലുള്ള അയ്യായിരത്തില്‍ പരം മുത്തുകളാണ് കൊച്ചു കലാകാരി ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. നൃത്തത്തിലും ചിത്ര രചനയിലും പാട്ടിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട് ഗൗരി പാര്‍വ്വതി.2018 ഏപ്രില്‍...
