September 12, 2026

പാഴ് വസ്തുക്കളിൽ വിസ്മയം തീർക്കുവാണ് പ്രിയങ്ക എന്ന ചിത്രകാരി . കേരളത്തിലേയ്ക്ക് മരുമകളായി എത്തിയ കൽക്കട്ടക്കാരിയായ പ്രിയങ്ക രജനീഷിനെ ശ്രദ്ധേയമാക്കുന്നത്

ഇത് പ്രിയങ്ക രജനീഷ്. 7 വർഷം മുമ്പാണ് തേക്കടി സ്വദേശി രജനീഷ് സഹദേവൻ പ്രിയങ്കയെ വിവാഹം കഴിക്കുന്നത്. അങ്ങനെ കൽക്കട്ടയിൽ നിന്ന് കേരളത്തിന്റെ മരുമകളായി. കോവിഡ് ലോക്ക്ഡൗണിൽ കേരളത്തിൽ എത്തിയ പ്രിയങ്കയ്ക്ക് സംസാര ഭാഷ ഒരു പ്രശ്നമായി. ഇതോടെ സമയം ചെലവഴിക്കാൻ പ്രിയങ്ക പെയിൻ്റിംങ്ങിലേയ്ക്ക് തിരിഞ്ഞത്.
തേക്കടി ആനവച്ചാൽ പാർക്കിംങ്ങ് ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ഇവർക്ക് ടൂറിസ്റ്റുകൾ പാഴാക്കി കളയുന്ന നിരവധി പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികൾ ലഭിച്ചതോടെ പാഴ് വസ്തുക്കൾ കൊണ്ട് ബോട്ടിൽ ആർട്ട് മുതൽ വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങി.
ഇപ്പോൾ പ്രിയങ്കയുടെ വീട്ടിൽ വ്യത്യസ്ത രീതിയിൽ നിർമ്മിച്ച നിരവധി കരകൗശല വസ്തുക്കൾ, വ്യത്യസ്തമായ പെയിൻ്റിംങ്ങ് എന്നിവയാൽ നിറഞ്ഞു. ഏതൊരാളേയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് പാഴ് വസ്തുക്കൾക്ക് വിവിധ രൂപങ്ങൾ നൽകി ഭംഗി ആക്കിയിരിക്കുന്നത്.
പെയിന്റിങ്ങുകൾ എല്ലാം കൂട്ടിച്ചേർത്ത് ചെറിയ ഒരു ആർട്ട് ഷോപ്പു തുടങ്ങാനും . ഒരു അക്കാദമി തുടങ്ങി താത്പര്യം ഉള്ള കുട്ടികൾക്ക് സൗജന്യമായി പഠിപ്പിച്ചു കൊടുക്കാനുമാണ് പ്രിയയുടെ ആഗ്രഹം.
പ്രിയങ്കയ്ക്ക് ഇപ്പോൾ ഭാഷ ഒരു പ്രശ്നമല്ല. ഭർത്താവ് രജനീഷ് സഹദേവനിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ തന്നെയാണ് തൻ്റെ വിജയം എന്ന് പ്രിയങ്ക പറയുന്നു.

error: Content is protected !!