September 11, 2026

ജില്ലയിൽ വീണ്ടും ഗഞ്ചാവ് വേട്ട .കാറില്‍ ഗഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഘത്തെ പിന്‍തുടര്‍ന്ന് പിടികൂടിയെങ്കിലും പ്രതികള്‍ ഓടിരക്ഷപ്പെട്ടു

കാറില്‍ കടത്താന്‍ ശ്രമിച്ച ഗഞ്ചാവ് കട്ടപ്പന എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ മാട്ടുക്കട്ടയില്‍ നിന്നും പിടികൂടി. കട്ടപ്പനയില്‍ വാഹന ചെക്കിങിനിടയില്‍  നിര്‍ത്താത്ത പോയാ എറണാകുളം രജിസ്‌ട്രേഷന്‍ റെന്റ് എ കാറ് പിന്തുടര്‍ന്ന് കട്ടപ്പന എക്‌സൈസ് സംഘം മാട്ടുക്കട്ടയില്‍ വെച്ച് വാഹനം തടഞ്ഞെങ്കിലും പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കാറിൽ നിന്നും 2  കിലോ 100 ഗ്രാമം കഞ്ചാവാണ് പിടികൂടിയത്.എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ കെ ബി ബിനു വിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.ബാഗില്‍ കവറിനുള്ളിലായിരുന്നു ഗഞ്ചാവ് ഒളിപ്പിച്ചിരുന്നത്. നാലോളം ആളുകളാണ് കാറില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ബിനു പ്രവന്റീവ് ഓഫീസര്‍മാരായ അബ്ദുല്‍സലാം, ഷൈജു മോന്‍ ജേക്കബ്, സാബു ലാല്‍,എസ് ശ്രീകുമാര്‍, ജസ്റ്റിന്‍ പി ജോസ്, ഷിജോ ആഗസ്ത്യന്‍ തുടങ്ങിയ എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഗഞ്ചാവ് വേട്ട.

error: Content is protected !!