പോക്സോ കേസ് പ്രതി അറസ്റ്റിൽ; പിടികൂടിയത് ഇടുക്കി ഷാഡോ ടീം
കുമളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ ഇടുക്കി ഷാഡോ ടീം പിടികൂടി. മണിയറൻകുടി സ്വദേശി നിഷാദ് ഏലിയാസ് കണ്ണനെയാണ് മണിയറൻകുടി ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെ കുമളി പോലീസിന് കൈമാറി.
കുമളിയിലെ റിസോർട്ടിൽ ജോലിക്കായി എത്തിയ പതിനഞ്ചുകാരിയായ ബന്ധുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി ഷാഡോ ടീം പ്രതിയെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
തുടർന്നാണ് ഇന്ന് മണിയറൻകുടി ഭാഗത്തുനിന്ന് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കുമളി പോലീസിന് കൈമാറി.
കുമളി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 694/26 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ തുടർനടപടികൾ കുമളി പോലീസ് സ്വീകരിക്കും.
