കുമളിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു
കുമളി 66-ാം മൈലിന് സമീപം കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശിനിയായ സാലി തോമസ് (70) ആണ് മരിച്ചത്.
പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ ബസ് നിർത്താതെ തോറ്റുപാറ ഭാഗത്തേക്ക് പോയതായാണ് വിവരം.
അപകടം നടന്ന ഉടൻ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സാലി തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ കുമളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
