October 27, 2026

വനം വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 5ന് തേക്കടിയിൽ

IMG-20260920-WA0061

തേക്കടി: വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് തേക്കടിയിൽ നടക്കും. വനംമന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ രണ്ട് മുതൽ എട്ട് വരെയാണ് സംസ്ഥാനത്ത് വനം വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്.

ഒക്ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കുന്ന ബഹുജന റാലിക്ക് ശേഷമാണ് സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ്. വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറുകളും മറ്റ് പരിപാടികളും സംഘടിപ്പിക്കും.

പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തേക്കടി ബാംബൂ ഗ്രോവിൽ ചേർന്ന ആലോചനായോഗത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. മത്സരങ്ങളുടെ ദൈർഘ്യത്തിനനുസരിച്ച് മത്സരദിനങ്ങളുടെ എണ്ണം ക്രമീകരിക്കാനും യോഗത്തിൽ തീരുമാനമായി.

കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് അധ്യക്ഷത വഹിച്ച യോഗം പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പി.ടി.ആർ. ഡിഡി മിഥുൻ മോഹൻ, വെസ്റ്റ് ഡിഡി സുരേഷ് ബാബു, എ.ഡി.സി.എഫ് ആദർശ്, എ.എഫ്.ഡി ലക്ഷ്മി ആർ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഷമീന, പി.ടി.സി.എഫ് ഗവേണിംഗ് ബോഡി അംഗം ഷാജി കുരിശുമൂട്, തേക്കടി റേഞ്ച് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ, എ.കെ. രാമചന്ദ്രൻ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

You may have missed

error: Content is protected !!