September 12, 2026

വന്യജീവി സംഘർഷം: ശാസ്ത്രീയ പഠനം വേണമെന്ന് തേക്കടിയിൽ സംഘടിപ്പിച്ച മാധ്യമ- സാഹിത്യ-പരിസ്ഥിതി കൂട്ടായ്മസംഗമം; പെരിയാർ മാതൃകയെന്നും വിലയിരുത്തൽ​

തേക്കടി: മനുഷ്യ – വന്യ ജീവി സംഘർഷം സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് തേക്കടിയിൽ ചേർന്ന മാധ്യമ- സാഹിത്യ-പരിസ്ഥിതി കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പെരിയാർ കടുവാ സങ്കേതം മാതൃകയാണെന്നും ചൂണ്ടിക്കാട്ടി. പെരിയാർ കടുവ സങ്കേതത്തിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഈസ്റ്റ് ഡിവിഷൻ സംഘടിപ്പിച്ച കൂട്ടായ്മ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എം വർഗീസ് ഉൽഘാടനം ചെയ്തു. അസി. ഫീൽഡ് ഡയറക്ടർ ഡയറക്ടർ ആർ ലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കെ യു ഡബ്ളിയു ജെ മുൻ പ്രസിഡൻ്റ് ബോബി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് എസ് പുഷ്പമ്മ, ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡൻറ് വിനോദ് കണ്ണോളി എന്നിവർ സംസാരിച്ചു. എം ജെ ബാബു സ്വാഗതവും പി കെ ഹാരിസ് നന്ദിയും പറഞ്ഞു. വർഗീസ് സി തോമസ്, അനിൽ വള്ളിക്കോട് എന്നിവർ ക്ലാസെടുത്തു. ഷാജി കുരിശുംമൂട് മോഡറേറ്റർ ആയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡൻറ് എം എസ് വാസു, ജോസഫ് കരൂർ, പി എസ് സോമനാഥ്, കെ എം സുലൈമാൻ, പി ബിജൂ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. മൊഴി സംസ്കാരിക സംഘടനയുടെ ഏഴ് പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. മനോജ് കാട്ടാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മോബിൻ മോഹൻ, സിനിമ പ്രവർത്തകരായ വൈഷ്ണവി രാജ് , പോൾ ടി ബേബി, മാധ്യമ പ്രവർത്തകൻ ബിജൂ ചാക്കോ, കെ എൽ ശ്യാമള തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!