September 12, 2026

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നന്ദൻകോട് നിന്നും ശേഖരിച്ച സാമ്പിളുകൾ ആലപ്പുഴ എൻ.ഐ.വി.യിൽ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന് സിക വൈറസ് സ്ഥിരീകരിച്ചത്. ആദ്യ ഘട്ടമായി അയച്ച 17 സാമ്പിളുകൾ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളിലാണ് ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 15 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

error: Content is protected !!