October 27, 2026

തേനി തേക്കമ്പട്ടി ജയിലിൽനിന്ന് 17 തടവുകാർ ജയിൽ ചാടി

IMG-20261027-WA0042

തേനി ജില്ലയിലെ തേക്കമ്പട്ടിയിലുള്ള ജില്ലാ ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുന്നത്.
മധുര ജയിൽ വകുപ്പ് ഡി.ഐ.ജി മുരുകേശൻ ജയിലിലെത്തി പരിശോധന നടത്തുകയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് മധുര ഡി.ഐ.ജി അഭിനവ് കുമാറും ജയിലിലെത്തി പരിശോധന നടത്തും.
17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ ഇതുവരെ നാലുപേരെയാണ് പിടികൂടിയത്. ശേഷിക്കുന്ന 13 തടവുകാരെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്നും തടവുകാർ രക്ഷപ്പെട്ട സാഹചര്യങ്ങൾ എന്താണെന്നും അന്വേഷണത്തിൽ പരിശോധിക്കുമെന്നാണ് വിവരം.

You may have missed

error: Content is protected !!