കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് കുമളി പോലീസിന്റെ വലയിലായി. തമിഴ്നാട് തേനിയിലെ ‘തിരുട്ടു ഗ്രാമം’ എന്നറിയപ്പെടുന്ന കാമാക്ഷിപുരത്ത് നിന്നാണ് സാഹസികമായി പ്രതിയെ പിടികൂടിയത്. 2008-ൽ കുമളിയിൽ നടന്ന മോഷണ പരമ്പരകളിലെ പ്രതിയും കുറുവ സംഘാംഗവുമായ ചോളയപ്പനാണ് പിടിയിലായത്.
കുമളി :പതിനേഴ് വർഷങ്ങൾക്ക് ശേഷം അന്തർ സംസ്ഥാന മോഷ്ടാവും കുപ്രസിദ്ധ കുറുവ സംഘാംഗവുമായ പിടികിട്ടാപ്പുള്ളി തേനി കാമാക്ഷിപുരം സ്വദേശി ചോളയപ്പൻ (45) ആണ് കുമളി പോലീസിന്റെ പിടിയിലായത്....
