September 12, 2026

കുമളിയിൽ തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പിടിച്ച് ബൈക്ക് യാത്രികയ്ക്ക് ഗുരുതര പരിക്ക്; ജനരോഷം ശക്തം

​കുമളി: വലിയകണ്ടത്ത് തമിഴ്‌നാട്ടിൽ നിന്നും തോട്ടം തൊഴിലാളികളുമായി അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് ബൈക്ക് യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വലിയകണ്ടം കിഴക്കുമേട് സ്വദേശിനി ഷൈലയ്ക്കാണ് (55) പരിക്കേറ്റത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 7.30-ഓടെ വലിയകണ്ടം ഭാഗത്തായിരുന്നു അപകടം.
​തമിഴ്‌നാട്ടിൽ നിന്നും തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് ഷൈല സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷൈലയെ ഉടൻ തന്നെ നാട്ടുകാർ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഇവരുടെ തോൾ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. നിലവിൽ ഇവർ ചികിത്സയിൽ തുടരുകയാണ്.
​അധികൃതരുടെ
​അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. സ്കൂൾ കുട്ടികളും ഇതര വഴിയാത്രക്കാരും ഏറെയുള്ള സമയത്ത്, യാതൊരു നിയന്ത്രണവുമില്ലാതെയാണ് തൊഴിലാളികളെ കുത്തി നിർത്തി വാഹനങ്ങൾ പായുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ മേഖലയിൽ സമാനമായ അപകടങ്ങൾ പതിവായിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
​”തൊഴിലാളികളെ കുത്തിനിറച്ച് അമിതവേഗത്തിൽ പായുന്ന ജീപ്പുകൾ ഈ റോഡിൽ നിത്യേന ഭീഷണിയാവുകയാണ്. മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം ആരംഭിക്കും.”
​സംഭവത്തിൽ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും പരിശോധിക്കാൻ വരും ദിവസങ്ങളിൽ കർശന പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!