September 11, 2026

കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; മേയ് 4ന് വോട്ടെണ്ണൽ

തിരുവനന്തപുരം കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം.

കേരളത്തിൽ വിവിധ പാർട്ടികളുടെ സ്‌ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. സിപിഎമ്മും കോൺഗ്രസും സിപിഐയും ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ബിജെപി നാളെയോ മറ്റന്നാളോ പട്ടിക പ്രഖ്യാപിക്കും. കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷനൽ സിഇഒ പി.ബി. നൂഹ് പറഞ്ഞു.

error: Content is protected !!