September 12, 2026

ചക്കുപള്ളം ആറാം മൈൽ ശ്രീ ഭദ്രകാളി ധർമ്മശാസ്താ ക്ഷേത്രത്തിൽ നാലമ്പലത്തിന്റെ കട്ടിള വയ്പ്പ് കർമ്മം നടന്നു.

പതിറ്റാണ്ടുകൾ പഴക്കമുള്ള ചക്കുപള്ളം ആറാം മൈൽ ശ്രീ ഭദ്രകാളി ധർമ ശാസ്ത ക്ഷേത്രത്തിന്റെ നാലമ്പല നിർമ്മാണ ജോലികൾ പുരോഗമിച്ചു വരികയാണ്. നാലമ്പലത്തിന്റെ കട്ടിള വയ്പ്പ് കർമ്മം ക്ഷേത്രം തന്ത്രി രാമപുരം നരമംഗലത്ത് ഇല്ലത്ത് ചെറിയ നീലകണ്ഠൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി തൊടുപുഴ മഹേഷ് ശാന്തികളുടെയും മുഖ്യ കാർമികത്വത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭാരവാഹികളും വിവിധ സമുദായ സംഘടന ഭാരവാഹികളും ഉൾപ്പെടെ നിരവധി ഭക്തജനങ്ങളാണ് പങ്കെടുക്കാൻ എത്തിയത്. ക്ഷേത്രം രക്ഷാധികാരി ഗോപിനാഥപിള്ള കൊല്ലമല, പ്രസിഡണ്ട് പ്രകാശ് ചെട്ടിയാർ അംബിയിൽ, സെക്രട്ടറി നന്ദനൻ കുന്നത്ത്, ട്രഷറർ തങ്കപ്പൻ ചാഞ്ഞനാനിക്കൽ, മറ്റു ഭാരവാഹികളായ ടി കെ വിജയൻ കല്ലുറുമ്പിൽ, ശശിധരൻ നായർ വരിക്കയിൽ, അനിൽ പൊടിപ്പാറയിൽ, വാസുദേവൻ ചാലിൽ താഴെ, ഹരി പേരൂർ, രഘുനാഥൻ ചേലക്കാട്ട്, രാജേഷ് കൃഷ്ണൻകുട്ടി, മഹിളാസംഘം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

error: Content is protected !!