September 12, 2026

കുമളി സ്പ്രിങ്ങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.

കുമളി:സ്പ്രിങ്ങ് വാലി സ്വദേശി മുല്ലമല വീട്ടിൽ ആർ.രാജീവനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. വയറിന് കുത്തേറ്റ രാജീവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പാലാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ദുഃഖവെള്ളിയുടെ പ്രാർഥനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ രാജീവിന് നേരെ അപ്രതീക്ഷിതമായി കാട്ടുപോത്തു പാഞ്ഞടുത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരു ന്നു.
കാട്ടുപോത്തിന്റെ കുത്തേറ്റു രാജീവിന്റെ വയറിന്റെ ഇടതു ഭാഗത്ത് ആഴത്തിൽ മുറിവേറ്റു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്പ്രിങ്ങ് വാലി മേഖലയിൽ വന്യജീവികളുടെ ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ആവശ്യമായ നടപടിൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വനത്തിനുള്ളിൽ വരൾച്ച രൂക്ഷമായതോടെ വന്യജീവികൾ കാടിറങ്ങുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കുമളി പട്ടണത്തിന് സമീപത്തെ കാപ്പി തോട്ടത്തിൽ കാട്ട്പോത്തുകൾ കൂട്ടമായി എത്തിയിരുന്നു.
ഈ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന വന്യജീവി ആക്രമണങ്ങൾക്ക് അധികൃതർ അടിയന്തിരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവിശ്യം. അതേ സമയം അക്രമ കാരിയായ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താൻ ഉത്തരവിറക്കി. വിജയിച്ചില്ലെങ്കിൽ മയക്കു വെടി വെക്കാൻ
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.

error: Content is protected !!