September 12, 2026

കുമളിയിൽ . ഇരുചക്രവാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. ഇരുവരെയും വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കുമളി കുളത്തുപാലത്താണ് അപകടം നടന്നത്. ഒരേ ദിശയിലേയ്ക്ക് സഞ്ചരിച്ച കാറും, ഇരുചക്ര വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറുതിരിക്കുന്നതിനിടയിലാണ് അപകടം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച കോട്ടയം, കുമളി സ്വദേശികൾക്ക് പരുക്കേറ്റു. ഇരുവരേയും കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

പരുക്ക് ഗുരുതരമായതിനെ തുടർന്ന് ഇരുവരെയും വിദഗ്ത ചികിത്സക്കായി കോട്ടയം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

error: Content is protected !!