September 13, 2026

സ്വന്തമായി തോക്കുള്ള കേരളത്തിലെ ഏക വില്ലേജ് ഓഫീസ്.

തോക്കെടുക്കാനും ചൂണ്ടാനും വെടിവയ്ക്കാനും ഉള്ള അനുവാദം വില്ലേജ് ഓഫിസർക്കുമാത്രം. രാജഭരണകാലത്ത് നൽകിയതാണ് ഈ നീളൻ തോക്ക്. വില്ലേജ് ഓഫിസർ ഇരിക്കുന്ന മുറിക്കരികിലാണ് തോക്കിന്റെ ഇരിപ്പിടം. ഏലം വ്യാപരത്തിലൂടെ ലഭിച്ചിരുന്ന നികുതി പ്പണവും. കരമായി ലഭിച്ചിരുന്ന പണവും മറ്റും തലയിൽ ചുമന്നാണ് ദേവികുളത്തെ ട്രഷറിയിൽ എത്തിച്ചിരുന്നത്. കൊടുംകാട്ടിലൂടെ പണവുമായി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ജീവനക്കാർ ട്രഷറിയിൽ എത്തിയിരുന്നത്. ഓഫീസിലെ പുരാതന രേഖകളുടെ സുരക്ഷക്കും. പിരിച്ചെടുത്ത നികുതിപ്പണം തട്ടിയെടുക്കാൻ കൊള്ളക്കാർ വന്നാൽ വെടിവച്ച് ഓടിക്കാൻ.1932.ൽ തിരുവതാംകൂർ രാജഭരണക്കാലത്താണ് ഈ തോക്ക് അനുവദിച്ചത് നികുതി പണം ചുമക്കുന്ന ചുമട്ടുകാരുടെ കൂടെ ട്രഷറിവരെയുള്ള യാത്രക്കായി രണ്ട് കുതിരകളെയും നൽകി. ഇതിൽ വണ്ടൻമേട്ടിലെ വില്ലേജ് ഓഫീസർമാർ കാലകാലങ്ങളായി ലൈസൻസ് പുതുക്കി തോക്ക് ഓഫീസിൽ തന്നെ സൂക്ഷിക്കുന്നു. ഇതിൽ പൂപ്പാറപകുതിയിലേയും ഉടുമ്പൻചോലയിലെയും തോക്കുകൾ തിരിച്ചുകൊടുത്തു. .

(കടപ്പാട്)

error: Content is protected !!