September 12, 2026

ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികളുടെ കൈവശ ഭൂമിയില്‍ നിന്നും കുടിയിറക്കാന്‍ നീക്കം.

മേഖല വനഭൂമിയാണെന്ന് പറഞ്ഞ് വനംവകുപ്പ് ജണ്ഡ സ്ഥാപിക്കുന്നതിനെതിരേപ്രതിഷേധവുമായി തൊഴിലാളികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. വര്‍ഷങ്ങളായി കൃഷിയിറക്കുന്നതും സര്‍ക്കാര്‍ പദ്ധതിയില്‍ വീട് വച്ച് താമസിക്കുന്ന ഭൂമിയാണ് വനഭൂമിയെന്ന വാദമുന്നയിച്ച് വനംവകുപ്പ് ജണ്ഡസ്ഥാപിക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കൈവശം വച്ച് വരുന്ന ഭൂമിയാണ് നിലവില്‍ വനഭൂമിയാണെന്ന് വാദമുന്നയിച്ച് വനംവകുപ്പ് ജെണ്ഡ സ്ഥാപിക്കുന്നത്. പൊസിഷന്‍സര്‍ട്ടിഫിക്കറ്റഉം മറ്റ് രേഖകളുമുള്ള സ്ഥലത്തിന് പട്ടയത്തിനും അപേക്ഷ നല്‍കി കാത്തിരിക്കുന്ന സമയത്താണ് നിലവില്‍ വനംവകുപ്പ് ഇവിടെ വനഭൂമിയാണന്ന വാദമുന്നയിച്ച് രംഗത്തെത്തി ഭൂമിയില്‍ ജണ്ഡ സ്ഥാപിച്ച് തിരിച്ചിടുന്നത്. വനഭൂമിയാണെന്ന് വാദമുന്നയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയത് മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. അമ്പത്തി നാലോളം വരുന്ന കുടുംബങ്ങളാണ് ഇതോടെ തെരവിലിറങ്ങേണ്ടിവരുന്നതെന്നും ഇവര്‍ പറയുന്നു. വനംവകുപ്പ് ജെണ്ഡ സ്ഥാപിക്കാന്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ലഭിച്ചവയാണ്. ഈ വീടുകള്‍ക്ക് പഞ്ചായത്തിന്റെ കെട്ടിട നമ്പറഉം. വൈദ്യുത കണക്ഷനും അടക്കം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഇവിടം വനമേഖലയാണെന്നാണ് വനം വകുപ്പിന്റെ വാദം. വനംവകുപ്പ് ജണ്ഡ സ്ഥാപിച്ചിരിക്കുന്ന ഭൂമിയിലെല്ലാം തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിന്റെ ബോര്‍ഡുകളടക്കംനിലനില്‍ക്കുന്നതാണ്. മാത്രവുമല്ല കര്‍ഷകര്‍ നട്ടുപിടിപ്പിച്ച യൂക്കാലി മരങ്ങളും ഇതിലുണ്ട്,. മാത്രവുമല്ല കാപ്പിയും ഓറഞ്ചും അടക്കമുള്ള കൃഷികളും ഇവിടെ നിലനില്‍ക്കുന്നതാണ്. വനംവകുപ്പ് ജണ്ഡയില്‍ നടപടിയുമായി മുമ്പോട്ട് പോകുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ്.

error: Content is protected !!