September 12, 2026

രാജകുമാരിയില്‍ വീട് കുത്തി തുറന്ന് ഏലക്കായും വാഹനവും മോഷ്ടിച്ച കേസിൽ ഒരാള്‍ പിടിയില്‍.

രാജകുമാരിയില്‍ വീട് കുത്തി തുറന്ന് ഏലക്കായ് എടുത്ത് വീട്ടുടമയുടെ വാഹനത്തില്‍ കയറ്റി കടന്ന മോഷ്ടക്കളില്‍ ഒരാള്‍ പിടിയില്‍. പണിക്കന്‍കുടി താമടത്തില്‍ അരുണ്‍ ബാബുവാണ് പിടിയിലായത്. ഈ മാസം 14 നാണ് രാജകുമാരി ഒടുതുക്കിയില്‍ സിറിലിന്റെ വീട്ടില്‍ നിന്നും ഏലക്കയും കാറും മോഷണം പോയത്.സംഭവത്തിലെ രണ്ടാം പ്രതിയായ അരുണ്‍ ബാബുവിനെയാണ് രാജാക്കാട് സി.ഐ ബി.പങ്കജാക്ഷന്‍, എസ്.ഐ വി.പി വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തങ്കമണിയിലെ ബന്ധുവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അരുണിന്റെ അമ്മാവനായ കാമാക്ഷി ബിജുവാണ് കേസിലെ ഒന്നാം പ്രതി. ചെറുതും വലുതുമായ അറുപതോളം മോഷണ കേസുകളിലെ പ്രതിയായ ബിജു ഒളിവിലാണ്. മുന്‍പ് സിറിലിന്റെ ബി.എല്‍റാമിലുള്ള ഏലത്തോട്ടത്തില്‍ ജോലി ചെയ്തിട്ടുള്ള ബിജു പുതുകിലുള്ള ഇവരുടെ വീട്ടിലും വന്നിട്ടുണ്ട്. മോഷണം നടത്തിയതിന്റെ തലേന്ന് ബിജുവും അരുണും ബി എല്‍ റാമിലെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തി രാത്രി താമസിച്ചു. രാവിലെ അവിടെ നിന്നും എന്‍.ആര്‍ സിറ്റിയില്‍ എത്തിയശേഷം ഓട്ടോ വിളിച്ച് പുതുകിലെത്തി. താന്‍ ജോലി ചെയ്യുന്ന വീട്ടിലെ ഏലക്ക കൊണ്ടുപോയി വില്‍ക്കാന്‍ മുതലാളി പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട് എന്നാണ് അമ്മാവനായ ബിജു അരുണിനോട് പറഞ്ഞത്. ഏലക്കാ കയറ്റി രാജാക്കാട് പെട്രോള്‍ പമ്പില്‍ ഇന്നനം നിറക്കാന്‍ കയറി. പമ്പിലെ സി സി ടി വി ക്യാമയില്‍ അരുണിന്റെ ചിത്രം പതിഞ്ഞതോടെയാണ് മോഷ്ടാവ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരായ നിബിന്‍, രമേശ്, രതീഷ് എന്നിവരും അനേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

error: Content is protected !!