September 11, 2026

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും ₹1.36 ലക്ഷം പിഴയും

IMG-20260821-WA0014

പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും ₹1,36,000 പിഴയും ശിക്ഷ. പന്തളം തോന്നല്ലൂർ പുതിയയ്യത്ത് കിഴക്കേതിൽ അനീഷ് (40)നെയാണ് അടൂർ അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചത്.
പ്രതി പിഴത്തുക അടയ്ക്കുന്ന പക്ഷം അത് അതിജീവിതയ്ക്ക് നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.

error: Content is protected !!