September 13, 2026

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്ന കുമളി സര്‍ക്കാര്‍ സ്‌കൂളിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്തു ..

കുമളിയിലെ ആദ്യകാല കലാലയങ്ങളിലൊന്നായ കുമളി സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് & ടി .ടി.ഐക്കായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍നിന്നും അനുവദിച്ച മൂന്ന് കോടി രൂപയും ഇഎസ് ബിജിമോള്‍ എല്‍.എ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 99 ലക്ഷം രൂപയും ചേര്‍ത്ത് 3 കോടി 99 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഹൈടെക് സൗകര്യങ്ങളുള്ള പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.
പുതിയ കെട്ടിടം പൂര്‍ത്തിയായതോടെ എല്‍.പി യു.പി ക്ലാസ് റൂമുകളും ഹൈടെക് നിലവാരത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത് .അടുത്ത ഘട്ടത്തില്‍ 12 ക്ലാസ്സ് മുറികളും 2000 പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയവും വിഭാവനം ചെയ്തിട്ടുണ്ട്.കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻന്റെ .അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ.എസ് ബിജിമോള്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.സയന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രാരിച്ചൻ നീർണാകുന്നേൽ നിര്‍വഹിച്ചു. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ് വി.എ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ഗെയിംസ്,കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു, സ്കൂൾ പ്രധാന അദ്ധ്യാപിക എ. മല്ലിക. പഞ്ചായത്തംഗങ്ങളായ കെ.എം സിദ്ദിഖ്
പഞ്ചായത്ത് പ്രതിനിധികള്‍ , സ്കൂൾ അധ്യാപകര്‍,പിടിഎ ഭാരവാഹികള്‍, രക്ഷിതാക്കൾ, വിവിധ രാഷ്ട്രിയ കഷി നേതാക്ക യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!