September 12, 2026

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പമാപിനി സ്ഥാപിക്കാനുള്ള നടപടികൾ തമിഴ്നാട് തുടങ്ങി.

ഹൈദ്രാബാദ് ആസ്ഥാനമായുള്ള നാഷണൽ ജിയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവിടെ നിന്ന് വിജയരാഘവൻ, ശേഖർ എന്നിവർ ഭൂകമ്പമാപിനി സ്ഥാപിക്കുന്നതിനുള്ള സ്ഥലപരിശോധനയ്ക്കായി കഴിഞ്ഞ ദിവസം അണക്കെട്ട് സന്ദർശിച്ചു. തമിഴ്നാട് സർക്കാർ 99 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
കേരളം വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോൾ നടപ്പാകുന്നത്. കേന്ദ്ര ജലകമ്മീഷനും മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പമാപിനി സ്ഥാപിക്കണമെന്ന് തമിഴ്‌നാടിനോട് നിർദേശിച്ചിരുന്നു.

error: Content is protected !!