September 12, 2026

ചക്കുപള്ളം അണക്കര നിർമല നേഴ്സറി സ്കൂളിന്റെ അറുപതാമത് വാർഷിക ആഘോഷ പരിപാടികൾ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജിമോൾ ഷിബി ഉദ്ഘാടനം ചെയ്തു.

ആറു പതിറ്റാണ്ടിനു മുൻപ് എഫ് സി സന്യാസിനിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമ്മല നഴ്സറി സ്കൂളിന്റെ അറുപതാമത് വാർഷികാഘോഷങ്ങളും അധ്യാപക രക്ഷകർതൃ ദിനാചരണവും ആണ് നടന്നത്. തലമുറകൾക്ക് അക്ഷരജ്ഞാനത്തിന് തുടക്കം കുറിച്ച നഴ്സറി സ്കൂളിന്റെ അറുപതാമത് വാർഷിക ആഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കമുള്ളവർ എത്തിയിരുന്നു. കുരുന്നുകൾ അവതരിപ്പിച്ച നിറപ്പകിട്ടാർന്ന നിരവധി കലാ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. സാന്തോം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ അണക്കര സെന്റ് തോമസ് ഫെറോന പള്ളി വികാരി ഫാദർ ജേക്കബ് പീടികയിൽ അധ്യക്ഷത വഹിച്ചു. വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജിമോൾ ഷിബി നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സിസിലി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റ് തോമസ് ഫെറോന പള്ളി അസിസ്റ്റന്റ് വികാരി ഫാദർ അജോ തുണ്ടത്തിൽ, സ്കൂൾ മാനേജർ സിസ്റ്റർ ഫിലോ, പിടിഎ പ്രസിഡണ്ട് സോബിൻ ആക്കിലേട്ട്,എംപിടിഎ പ്രസിഡണ്ട് ജിജി ജോബിൻ, നഴ്സറി അധ്യാപികമാരായ ബിബി റെജി,അമ്പിളി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം സമ്മാനദാനവും നടന്നു.

error: Content is protected !!