September 12, 2026

അരിക്കൊമ്പൻ കമ്പം ടൗണിൽ. അഞ്ച് വാഹനങ്ങൾ തകർത്തു. തമിഴ്നാട് കുങ്കിയാനകളെ കമ്പത്തേക്ക് എത്തിച്ച് പിടികൂടാനുള്ള നടപടി ആരംഭിച്ചു.

കുമളി: നേരത്തേ വിഹരിച്ചിരുന്ന ചിന്നക്കനാൽ ഭാഗത്തേക്കായാണ് അരിക്കൊമ്പൻ നീങ്ങുന്നത്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റർ ദൂരമാണുള്ളത്.കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്ന അരിക്കൊമ്പൻ ഇന്ന് കാർഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ഇതോടെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പൻ കാർഷിക മേഖലയിലെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാൽ ചിന്നക്കനാലിന് വളരെ അടുത്തെത്തും.ഇന്ന് പുലർച്ചയോടെയാണ് അരികൊമ്പൻ കമ്പം ടൗണിൽ പ്രവേശിച്ചത്.മണിക്കൂറോളം നഗരമധ്യത്തിൽ ഭീതി പരത്തി അരിക്കുമ്പൻ. ആന വരുന്നതുകണ്ട് വാഹനത്തിൽനിന്ന് ഓടിയ ആൾക്കാണ് വീണു പരിക്കേറ്റത്. ആനയെ തുരത്താനുള്ള ശ്രമത്തിനിടെ പലർക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം കുങ്കികളെ ഇറക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചു. ഇതിനായി തമിഴ്നാടിന്റെ പല ഭാഗങ്ങളിൽനിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. കമ്പം ടൗണിലെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പൻ നീങ്ങുന്നത്. ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തമിഴ്നാട് വനംവകുപ്പ് ഊർജിതമാക്കി. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ നടത്തിയ നീണ്ട സഞ്ചാരം വഴിയാണ് അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയത്.

error: Content is protected !!