September 12, 2026

അയ്യപ്പൻകോവിൽ തൂക്കുപാലത്തിൻ്റ പുനരുദ്ധാരണത്തിന് 1390000 രൂപ അനുവദിച്ചു.

2002ലാണ് അയ്യപ്പൻകോവിലിൽ തൂക്കുപാലം നിർമ്മിച്ചത്. എറണാകുളത്ത് പ്രവർത്തിക്കുന്ന കെൽ എന്ന കമ്പിനിയാണ് പാലം നിർമ്മിച്ചത്. പാലം നിർമ്മിച്ചതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചു.സഞ്ചാരികളുടെ തിരക്ക് തൂക്ക് പാലത്തിൻ്റെ തകർച്ചക്ക് കാരണമായി. ഇരു ചക്രവാഹനങ്ങൾ പാലത്തിലൂടെ ഓടിച്ചതോടെ പാലത്തിൻ്റെ തകർച്ചക്ക് ആക്കം കൂട്ടി. പാലം അപകടാവസ്ഥയിലായതോടെ അറ്റകുറ്റപ്പണി നടത്തണമെന്നുള്ള ആവശ്യം ഉയരുകും ചെയ്തു. എന്നാൽ ജില്ലാ ഭരണകൂടം വേണ്ടത്ര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാക്കിയില്ല.എന്നാൽ അർജുൻപാണ്ഡ്യൻ ഐ എ എസ് ജില്ലാ വികസന കമ്മീഷണറായതോടെ തൂക്ക് പാലത്തിൻ്റെ നവീകരണത്തിനുള്ള നടപടിക്ക് വേഗത കൂടി.

1390000 രൂപയാണ് അറ്റകുറ്റപ്പണിക്കായി അനുവദിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം ആദ്യ മനുവദിച്ചത് 12 ലക്ഷം രൂപയാണ്. കെൽ കമ്പിനിയുടെ എഞ്ചിനിയർ എസ്റ്റിമേറ്റെടുത്തപ്പോൾ 1390000 രൂപയായി ഉയർന്നു. അധിക തുക കൂടി ജില്ലാ ഭരണകൂടം അനുവദിച്ചു. അധികം താമസിക്കാതെ പാലത്തിൻ്റെ അറ്റകുറ്റപ്പണി നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

error: Content is protected !!