September 12, 2026

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണസംഘം തേക്കടിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയായ എ.കെ ബിജോയിയുടെ നേതൃത്വത്തില്‍ കോടികള്‍ മുടക്കി റിസോര്‍ട്ട് നിര്‍മാണം നടന്ന സ്ഥലം പരിശോധിച്ചു. വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്തില്‍ നിന്നും രേഖകളും ശേഖരിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എ.കെ ബിജോയിയുടെ നേതൃത്വത്തില്‍ തേക്കടിയ്ക്ക് സമീപം മുരിക്കടിയിലാണ് റിസോര്‍ട്ടിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്രൈംബ്രാഞ്ച് സംഘം ഇവിടെയെത്തി പരിശോധന നടത്തി. കുമളി വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെ രേഖകളും പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മാണത്തിന് അനുവദിച്ച പെര്‍മിറ്റിന്റെ പകര്‍പ്പും സംഘം ശേഖരിച്ചു. സ്ഥലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായി ഉദ്യോഗസ്ഥര്‍ പീരുമേട് താലൂക്ക് ഓഫീസിലുമെത്തി. മൂന്നരക്കോടി രൂപ മുടക്കില്‍ റിസോര്‍ട്ടിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തേക്കടിയില്‍ നടത്തിയിരുന്നത്. 2012ലാണ് എകെ ബിജോയി ഇവിടെ സ്ഥലം വാങ്ങിയത്. തേക്കടി റിസോര്‍ട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതി നേടി. മൂന്ന് വര്‍ഷമിപ്പുറം 2017ല്‍ മറ്റൊരു കെട്ടിടം കൂടി നിര്‍മിക്കുന്നതിനുള്ള പെര്‍മിറ്റ് എടുത്തിരുന്നു. 18 കോടിയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്.റിസോര്‍ട്ടിന്റെ തുടര്‍നിര്‍മാണങ്ങള്‍ മൂന്ന് വര്‍ഷമായി നിലച്ചിരിക്കുകയാണ്.

ന്യൂസ് ബ്യൂറോ
കുമളി

error: Content is protected !!