September 13, 2026

അജ്ഞാത വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റു വണ്ടിപ്പെരിയാർ വാളർഡി ശാന്തിനഗറിൽ താമസിക്കുന്ന ചാർലെസ് 35 ആണ് പരിക്കേറ്റത് ഗുരുതര പരിക്കുകളോടെ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്………..

ഇന്നലെ രാത്രി  പത്തരയോടെ കൂടിയാണ് സംഭവം.
വണ്ടിപെരിയാറിലെ അക്ഷയ സെന്ററിൽ ജോലികഴിഞ്ഞു വീട്ടിലേക്ക് നടന്നു പോകുന്ന വഴി  നെല്ലിമലക്ക്
സമീപത്തുവച്ചാണ് വാളർഡി ശാന്തിനഗർ സ്വദേശി ചാർലസിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുന്നത്.
തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തുകയും പ്രാഥമിക ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ഗുരുതര പരിക്കുകളോടെ ആണ് ആശുപത്രിയിലെത്തിച്ചത് എന്നാൽ ഇയാളെ ഇടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമിതവേഗതയിൽ ആയിരുന്നു കാറിന്റെ ബംബറിന്റെ ഒരു വശം മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ള തുടർന്ന് വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും പെട്രോൾ പമ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന  സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ് വർക്ഷോപ്പുകൾ കേന്ദ്രീകരിച്ചും ഷോറൂമുകൾ കേന്ദ്രീകരിച്ചും  അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് ആലോചിച്ചിരിക്കുന്നതെന്ന് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽകുമാർ പറഞ്ഞു.

error: Content is protected !!