September 12, 2026

ഇടുക്കി അണക്കരയിലെ കൈ വെട്ടു കേസിലെ പ്രതി ജില്ല കടന്നയി നിഗമനം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് .

വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് വീടിന് സമീപം മാലിന്യം തള്ളിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രതി ജോമോള്‍ അയല്‍വാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ജോമോള്‍ക്ക് എതിരെ വധശ്രമത്തിനാണ് കേസ്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരുടെ ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ച് തന്നെ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായി.
ജോമോള്‍ ജില്ലയ്ക്ക് പുറത്തേക്ക് രക്ഷപ്പെട്ടുവെന്ന നിഗമനത്തിലാണ് പോലീസുള്ളത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ മനുവിന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഒരാഴ്ചത്തെ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജോമോളുടെയും മനുവിന്റെയും കുടുംബങ്ങള്‍ തമ്മില്‍ മുന്‍പും നിരവധി തവണ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.ഒരു മാസം മുന്‍പ് ജോമോളുടെ ഭര്‍ത്താവ് മറ്റൊരു അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

error: Content is protected !!