കുമളി ബസ് സ്റ്റാൻഡിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് പുലർച്ചെ ആറ് മണിയോടെ കുമളി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു കടയുടെ മുന്നിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് കുമളി പോലീസ് സ്ഥലത്തെത്തി...
