September 12, 2026

MDMA യുമായി ചേർത്തല സ്വദേശി കുമളി എക്സൈസ് പിടിയിൽ

കുമളി എക്സൈസ് ചെക്ക് പോസ്റ്റിൻ്റെ പീരുമേട് എക്‌സൈസ് ഇൻസ്‌പെക്ടർ സബിൻറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 40 മില്ലിഗ്രാം MDMA യുമായി ചേർത്തല സ്വദേശി പിടിയിലായത്. ചേർത്തല പൂജവേളി വീട്ടിൽ ചന്ദ്രബോസ് മകൻ വിപിൻ (27) എക്സൈസിൻ്റെ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും വാങ്ങിയതാണന്ന് പ്രതി മൊഴി നൽകി. വണ്ടിപെരിയാർ എക്‌സൈസ് റേഞ്ച് ആഫിസിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. പരിശോധനയിൽ കുമളി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റൻറ് എക്സൈസ് ഗ്രേഡ് ഓഫീസർ രാജകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ പി വർഗീസ്, മുഹമ്മദ് ഹാഷിം എന്നിവർ പങ്കെടുത്തു.

error: Content is protected !!