September 12, 2026

ഇടുക്കി-വണ്ടിപ്പെരിയാറിൽ-ക്ഷേത്ര-ഉത്സവത്തിനിടെ-യുവാവ്-കുത്തേറ്റ്-മരിച്ചു.

ഉല്‍സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. ഇടുക്കി കുമളി അട്ടക്കുളം സ്വദേശി ജിത്തുവാണ് കൊല്ലപ്പെട്ടത്. പ്രതി മഞ്ചുമല സ്വദേശി രാജന്‍ കസ്റ്റഡിയില്‍. ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഓട്ടോ ഡ്രൈവർമാരാണ് ഇരുവരും. ഉത്സവത്തിനായി ജിത്തു എത്തിയപ്പോൾ രാജനുമായി തർക്കമുണ്ടാവുകയായിരുന്നു. കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാൽ അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.

error: Content is protected !!