വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയെ തുടർന്ന് യുവാവ് പോലീസിന്റെ പിടിയിൽ
കാഞ്ഞിരപ്പള്ളി തമ്പലക്കാട് മംഗലത്ത് വടക്കേതില് രാജീവ് (35) പിടിയിലായത്.
കുമളി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വര്ഷങ്ങളോളമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന 11 സെന്റ് സ്ഥലവും ലക്ഷക്കണക്കിന് രൂപയും ഇയാൾ തട്ടിയെടുത്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാള് തമിഴ്നാട്ടിലേയ്ക്ക് മുങ്ങി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തമിഴ്നാട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കുമളി സി ഐ ജോബിൻ ആൻറണി, എസ് ഐ പ്രശാന്ത് പി.നായർ എന്നിവരുടെ നേതൃതത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്ഡ് ചെയ്തു.
