തമിഴ് നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവ് പുരയ്ച്ചി തലൈവി ജയലളിതയുടെ ജീവൻ തുടിക്കുന്ന മെഴുക് പ്രതിമ നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് കുമ്പനാട് സ്വദേശി ഹരികുമാർ
ജയലളിതയുടെ പ്രവര്‍ത്തന മികവും തമിഴ് ജനതയ്ക്ക് അവരോടുള്ള സ്‌നേഹാദരവുമാണ് പ്രതിമ നിര്‍മ്മിക്കാന്‍ ഹരികുമാറിന് പ്രചോദനമായത്.
തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവ് പുരട്ച്ചി തലൈവി ജയലളിതയുടെ ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമ തേക്കടി റോസ് പാര്‍ക്കില്‍ ഹരീസ് വാക്‌സ് സ്മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് തയ്യാറായി കഴിഞ്ഞു. ഹരികുമാറിന്റെ മറ്റ് സൃഷ്ടികളായ ,
പ്രധാനമന്ത്രി നരേന്ദ്ര മോദി, മൈക്കിള്‍ ജാക്‌സണ്‍, സ്വാമി വിവേകാനന്ദന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഷാരുഖ് ഖാന്‍, രജനികാന്ത്, സല്‍മാന്‍ ഖാന്‍, കലാഭവന്‍ മണി, സണ്ണി ലിയോണ്‍, വിജയ് തുടങ്ങി നിരവധിപ്പേരുടെ മെഴുക് പ്രതിമകളും ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തില്‍ കാണാനാകും.
ഓരോ വ്യക്തികളുടെയും ഉയരത്തിന് അനുസരിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പ്രതിമ നിര്‍മ്മിക്കാന്‍ രണ്ട് മാസത്തോളം സമയമെടുക്കും. രണ്ട് ലക്ഷം രൂപയോളം ചെലവ് വരും ഒരു പ്രതിമക്ക് എന്ന് ഹരികുമാര്‍ പറയുന്നു.
തേക്കടി റോസ് പാര്‍ക്കില്‍ എത്തുന്ന തമിഴ്നാട്ടുകാര്‍ക്ക് ജയലളിതയുടെ പ്രതിമ ഒരു അദ്ഭുതമായി മാറിയിരിക്കുകയാണ്. തമിഴ് നാട്ടിൽ നിന്നും ധാരാളം ആൾക്കാരാണ്’ ഈ പ്രതിമ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുമായി ഇവിടെ എത്തി ച്ചേരുന്നത്.