വ്യാജ സർക്കാർ രേഖകൾ ചമച്ച് നിയമന തട്ടിപ്പ്. മുഖ്യപ്രതി പിടിയിൽ.
വ്യാജ സർക്കാർ രേഖകൾ ചമച്ച് ഇടുക്കിയിലെ ആയുഷ് ഡിപ്പാർട്ട്‌മെന്റില്‍ ആയുർവേദ തെറാപ്പിസ്റ്റ് ആയും, തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയും, പി.എസ്.സി വഴി എന്ന വ്യാജ ജോലി വാഗ്ദാനം ചെയ്തും, അഡ്വൈസ് മെമ്മോയും ഇന്റർവ്യൂ ലെറ്ററും വ്യാജമായി അയച്ചും പണം തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം നേമം ശ്രീകിരണം വീട്ടിൽ രാജേഷ് (48) എന്നയാളെ വാഗമൺ പോലീസ് ചെന്നൈയിൽ നിന്നും പിടികൂടി. ജില്ലാ പോലീസ് മേധാവി ശ്രീ. കെ എം. സാബു മാത്യു ഐ പി എസ്, പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. വിശാൽ ജോൺസൺ എന്നിവരുടെ നിർദേശപ്രകാരം വാഗമൺ പോലീസ് ഇൻസ്പെക്ടർ ക്‌ളീറ്റസ് കെ ജോസഫ്-ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജോസ് സെബാസ്റ്റ്യൻ, സുബൈർ, സിവിൽ പോലീസ് ഓഫീസർ സലിൽരവി, സുനിഷ് എസ് നായർ എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും പിടി കൂടിയത്.
