December 4, 2025

Idukkionline

Idukkionline

ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ കുമളി ആദിവാസി മേഖലയിൽ ‘കരുതൽ 2025’ എന്ന പേരിൽ ജനമൈത്രി സുരക്ഷാ യോഗം സംഘടിപ്പിച്ചു.

കുമളി മന്നാ ഉന്നതി, പളിയ ഉന്നതി എന്നീ ആദിവാസി ഊരുകളിലെ നിവാസികൾക്കായാണ് പോലീസ് ‘കരുതൽ 2025’ സംഘടിപ്പിച്ചത്. പോലീസിനെ ഭയക്കാതെ, ജനങ്ങളും പോലീസും ഒന്നാണെന്ന ചിന്ത വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി ബിജു കെ.ആർ യോഗം ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയിലെ എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും, ലഹരിമരുന്നിനെതിരെ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരാഗതമായ ഗോത്രരീതികൾ നിലനിർത്തിക്കൊണ്ട് തന്നെ മുന്നേറാൻ സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​പീരുമേട് ഡി.വൈ.എസ്.പി വിശാൽ ജോൺസൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഊരുകളിലെ കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും ചടങ്ങിൽ നടന്നു. കൂടാതെ കലാ-കായിക-വിദ്യാഭ്യാസ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.

​കുമളി എസ്.എച്ച്.ഒ അഭിലാഷ് കുമാർ, പളിയ ഉന്നതി മൂപ്പൻ അരുവി, മന്നാൻ സമുദായ സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പി, എസ്.ടി പ്രമോട്ടർ വിനീത, കുമളി എസ്.ഐ രാഹുൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ആദിവാസി സമുദായത്തിന്റെ തനത് കലാരൂപമായ കൂത്ത് വേദിയിൽ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!