അണക്കര കാഴ്ച സാംസ്കാരിക വേദിയുടെയും അമ്മയ്ക്കൊരുമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പികെ രാമചന്ദ്രൻ, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഷാജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീറണാകുന്നേൽ, കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ കുസുമം സതീഷ്, ഷൈനി റോയി, ഷൈല വിനോദ് എന്നിവർക്കും ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർക്കുമാണ് സ്വീകരണം നൽകിയത്. അണക്കര സ്പൈസ് ഇൻ തേക്കടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാഴ്ച സാംസ്കാരിക വേദി പ്രസിഡണ്ട് ബാബു സുരഭി അധ്യക്ഷത വഹിച്ചു. പീരുമേട് എംഎൽഎ ഇഎസ് ബിജിമോൾ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അമ്മയ്ക്കൊരുമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാബു കുറ്റിപ്പാലക്കൽ,വിവിധ സാമൂഹിക സംഘടനാ ഭാരവാഹികളായ ബൈജു വർഗീസ്, അരവിന്ദ്, സാംകുട്ടി മാക്കൽ, ഡേവിഡ് തോമസ്, റെജി മടുക്കാവുങ്കൽ, ബിജോയ് കുട്ടംതടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ……..