ഓട്ടിസം ബാധിച്ച 9 വയസുകാരിയുടെ ചികിത്സാ ചെലവിനായി സുമനസ്സുകളുടെ സഹായം തേടുന്നു…
വണ്ടിപ്പെരിയാർ മുങ്കലാർ പാലക്കമണ്ണിൽ വീട്ടിൽ താമസിക്കുന്ന ഷിജു നിഷ ദമ്പതികളുടെ ഇളയ മകൾ ഷാനിമോൾക്ക് വേണ്ടിയാണ് സഹായം അഭ്യർത്ഥിക്കുന്നത്……….
ജനിച്ച് മൂന്നാം ദിവസം ഫിക്സ് ഉണ്ടായതിനെത്തുടർന്ന് ശരീരത്തിന് ചലനശേഷി നഷ്ടപ്പെട്ട ഷാനിമോൾക്ക് കഴിഞ്ഞ ഒമ്പത് വർഷക്കാലമായി ചികിത്സകൾ നടത്തിവരുകയാണ്..
അലോപ്പതിയും ആയുർവേദവും മാറി മാറി ചികിത്സിച്ച് ആണ് കുട്ടിയുടെ ജീവൻ ഇതുവരെ ഈ കുടുംബത്തിന് നിലനിർത്താൻ കഴിഞ്ഞത്.
എന്നാൽ തോട്ടം തൊഴിലാളിയായ ഷിജുവിന് ഇപ്പോൾ ചികിത്സ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ്..
മരുന്നും വണ്ടിക്കൂലിയും ചെലവും അടക്കം ഏകദേശം ഒരുമാസം
35,000 രൂപ ചെലവ് ആണ് ഉള്ളത്..
തോട്ടം തൊഴിലാളിയായ ഷിജു കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സ നടത്തിവന്നത്.
തിരുവനന്തപുരം
എസ് ഐ ടി ഹോസ്പിറ്റലിൽ ആണ് ചികിത്സ നടക്കുന്നത്..
അതുകൊണ്ട് തന്നെ ഭാരിച്ച ചെലവാണ് ഈ കുടുംബത്തിന് ഉണ്ടാകുന്നത്.
ഇത് താങ്ങാനാവാതെ വന്നതോടെയാണ് ഷിജുവും കുടുംബവും സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്…
..
നടക്കാനോ ഇരിക്കാനോ കഴിയാത്തത് ഷാനിമോളുടെ കൂടെ എപ്പോഴും അച്ഛനമ്മമാരിൽ ഒരാൾ ഉണ്ടാവണം. ഇതിനാൽ തോട്ടം തൊഴിലാളിയായ ഷിജുവിന് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്..
ഷാനിമോളുടെ ജീവൻ നിലനിർത്താൻ വേണ്ടി കനിവുള്ളവർ സഹായിക്കണം എന്നുമാത്രമാണ് ഇവരുടെ അഭ്യർത്ഥന…………
Name :Shanimol.
Ac no :67362558193,
IFSC : SBIN0070585……
Anavilasam branch……
