മദ്യലഹരിയിൽ കലഹം ഉണ്ടാക്കുന്ന ഇതിനിടയിൽ 2 രണ്ട് പേർ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു വണ്ടിപ്പെരിയാർ ടൗണിൽ ആണ് സംഭവം വണ്ടിപ്പെരിയാർ പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി പ്രാഥമിക ആശുപത്രിയിൽ എത്തിച്ചു……….
മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ വണ്ടിപ്പെരിയാർ ടൗണിലെ കിണറ്റിൽ മദ്യവയസ്ക്കർ വീണു. പാലത്തിനു സമീപത്തെ 30 അടി താഴ്ച്ചയുള്ള കിണറ്റിലേയ്ക്കാണ് വീണത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ സി. ഐ. റ്റി ടി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമെത്തി. നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി. വണ്ടിപെരിയാർ സ്വദേശികളായ രാജു, അനിൽ എന്നിവരാണ് കിണറ്റിൽ വീണത് തുടർന്ന് ഇവരെ വണ്ടിപ്പെരിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
